വാഹന പ്രചാരണ ജാഥ നടത്തി
കാസറഗോഡ് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ വിജയത്തിനായി നീലേശ്വരം മുതൽ തൃക്കരിപ്പൂർ വരെ വാഹന പ്രചാരണ ജാഥ.
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ - കെഎസ്എസ്പിഎ തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് ജാഥ നടത്തിയത്. ജാഥാ ലീഡർ ഇ.മോഹനന് പതാക കൈമാറി കാസറഗോഡ് ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ ജാഥ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ - യുഡിഎഫ് നേതാക്കളായ മാമുനി വിജയൻ, പി.സി.സുരേന്ദ്രൻ നായർ, മഡിയൻ ഉണ്ണികൃഷ്ണൻ, ഇ. മോഹനൻ, പലേരി പത്മനാഭൻ, എറുവാട്ട് മോഹനൻ , സി. ദാമോദരൻ, എം.കെ. ദിവാകരൻ പി. ദാമോദരൻ നമ്പ്യാർ, കെ.എം.വിജയൻ, കെ.വി. രാഘവൻ പി.പി. കുഞ്ഞമ്പു , രവീന്ദ്രൻ കൊക്കോട്ട്, എന്നിവർ പ്രസംഗിച്ചു. ചീമേനി, കാലിക്കടവ്, ചെറുവത്തൂർ,മടക്കര, മാവിലാകടപ്പുറം, പടന്ന വലിയ പറമ്പ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ജാഥ തൃക്കരിപ്പൂരിൽ സമാപിച്ചു.
No comments