Breaking News

തീപിടുത്തമുണ്ടായി

മടിക്കൈ വെള്ളൂട സോളാർ പാർക്കിലും സമീപങ്ങളിലുമായി ഇന്ന് ഉച്ചയ്ക്കുണ്ടായ തീപിടിത്തത്തിൽ 15 ഏക്കറിൽ തീ പടർന്നു. സോളാർ പാർക്കിലെ അര ഏക്കറിലും ഇതിനോട് ചേർന്നുള്ള റവന്യൂ സ്ഥലത്തുമാണ് തീപിടിച്ചത്. സോളാർ പാർക്കിൽ കൂട്ടിയിട്ട കേബിളുകൾ കത്തി നശിച്ചതിൽ 5000 രൂപയുടെ നഷ്ടമുണ്ടായി. കാഞ്ഞങ്ങാട് ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ 2 മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്. സീനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ പി.പ്രസാദിൻ്റെ നേതൃത്വത്തിൽ എഫ്ആർഒമാരായ എച്ച്. ഉമേശൻ, എച്ച്. നിഖിൽ, പി. അനിലേഷ്, ഫയർമാൻ ഡ്രൈവർ ഇ.കെ.അജിത്, ഹോംഗാർഡ് പി.കെ.ധനേഷ് എന്നിവരാണ് സേനയിലുണ്ടായിരുന്നത്. തീപിടിത്തത്തിൻ്റെ കാരണം അറിവായിട്ടില്ല.

No comments