നീലേശ്വരം അങ്കക്കളരി ചൈതന്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ യുവശക്തി തെക്കൻ ബങ്കളം ജേതാക്കൾ.
കലാശക്കളിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് ചെഗുവേര തോട്ടിനാടിനെ പരാജയപ്പെടുത്തിയാണ് യുവശക്തി വിജയകിരീടം ചൂടിയത്. വിജയികൾക്ക് നീലേശ്വരം നഗരസഭ കൗൺസിലർ വി.വി. ശ്രീജ ട്രോഫി സമ്മാനിച്ചു. ക്ലബ് പ്രസിഡൻ്റ് കെ.വി.സൂരജ് അധ്യക്ഷത വഹിച്ചു. കെ.പി.ബാബു സ്വാഗതം പറഞ്ഞു.
No comments