ട്രെയിൻ തട്ടി മരിച്ചത് കാഞ്ഞങ്ങാട് കിഴക്കുംകര സ്വദേശിനി.
നീലേശ്വരം പള്ളിക്കര സെൻ്റ് ആൻസ് എയുപി സ്കൂളിന് സമീപം കറുത്ത ഗേറ്റിനടുത്ത് ട്രെയിൻ തട്ടി മരിച്ചത് കാഞ്ഞങ്ങാട് കിഴക്കുംകര സ്വദേശിനി.
കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സമീപത്തെ നന്ദന (21) ആണ് മരിച്ചത്. പയ്യന്നൂർ മാതമംഗലം എരമം സ്വദേശി പരേതനായ സുരേഷിൻ്റെയും വിദ്യയുടെയും മകളാണ്. ഏക സഹോദരൻ: വിഷ്ണു. വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ചാണ് മരിച്ചതെന്ന് കരുതുന്നതായി നീലേശ്വരം പോലീസ് പറഞ്ഞു. ബന്ധുക്കൾ നീലേശ്വരം പോലീസ് സ്‌റ്റേഷനിൽ എത്തിയിട്ടുണ്ട്.
No comments