അന്തരിച്ചു
മുസ്ലിംലീഗിന്റെ മലയോര മേഖലയിലെ സമുന്നത നേതാവും, പൊതു പ്രവർത്തകനുമായിരുന്ന എൻ പി മുഹമ്മദ് കുഞ്ഞി മങ്കയം (80) അന്തരിച്ചു.
മുസ്ലിം ലീഗ് ബളാൽ പഞ്ചായത്ത് സെക്രട്ടറി, ബളാൽ പഞ്ചായത്ത് മെമ്പർ,
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, കല്ലഞ്ചിറ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, മങ്കയം ബദർ മസ്ജിദ് പ്രസിഡന്റ്, മാലോം സർവീസ് സഹകരണ ബാങ്ക് ഡയരക്ടർ, മുസ്ലിംലീഗ് ജില്ല കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഖദീജ. മക്കൾ. സുബൈദ. ഫാത്തിമ. ലത്തീഫ്. ഫാത്തിമ സൈതു. സാജിത. മരുമക്കൾ: സയ്യദ്(കെഎസ്ഇബി). ഇസ്ഹാഖ്. അബ്‌ദുള്ള ജമീല,പരേതനായ സലീം.
No comments