Breaking News

പുസ്തക ചർച്ച നടത്തി

നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിലെ വെളിച്ചം വായനാ ഇടത്തിൽ ലോക പുസ്തക ദിനത്തിൽ പുസ്തകചർച്ച നടത്തി.
ഞാൻ നുജൂദ് വയസ് 10 വിവാഹമോചിത എന്ന പുസ്തകം അവലോകനം ചെയ്ത് സാഹിത്യകാരിയും സാംസ്കാരിക പ്രവർത്തകയും അഭിനേത്രിയുമായ സി.പി.ശുഭ ടീച്ചർ കഥ പറച്ചിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.കെ.മുസ്തഫ അധ്യക്ഷനായി. അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ ആശംസകൾ നേർന്നു. ലിബീഷ് കാരിയിൽ, ഗിരിധർ രാഘവൻ, ഡി.ബി. ആതിര, രവീന്ദ്രൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വെളിച്ചം വായനാ ഇടം കോ-ഓർഡിനേറ്റർ ഫറീന കോട്ടപ്പുറം സ്വാഗതവും കെ.പി.മൊയ്തു നന്ദിയും പറഞ്ഞു.

No comments