മടിക്കൈ ഉണ്ണിക്കൃഷ്ണൻ മാരാർക്ക് നാദ പ്രവീൺ ബഹുമതി.
പ്രമുഖ വാദ്യ കലാകാരൻ വാദ്യരത്നം മടിക്കൈ ഉണ്ണിക്കൃഷ്ണൻ മാരാർക്ക് നാദ പ്രവീൺ ബഹുമതി.
ദക്ഷിണ കാനറയിലെ ഈശ്വരമംഗലം പഞ്ചമുഖി ഹനുമാൻ കോദണ്ഡരാമ ക്ഷേത്രമാണ് വാദ്യകലാരംഗത്തെ സംഭാവനകൾ മാനിച്ച് ഈ ബഹുമതി നൽകിയത്. ക്ഷേത്രത്തിലെ ഉത്സവത്തിന് വർഷങ്ങളായി വാദ്യചുമതല വഹിക്കുന്ന ഇദ്ദേഹത്തെ ആസ്ഥാന വാദ്യകലാകാരനായി അംഗീകരിച്ചാണ് ബഹുമതി സമ്മാനിക്കുന്നതെന്ന് ക്ഷേത്രം പ്രസിഡൻ്റ് അച്യുത മൂഡിത്തായ, മാനേജർ ശിവരാമ ഭട്ട് എന്നിവർ അറിയിച്ചു. രജത കങ്കണവും ആദര ഫലകവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ നടരാജ്, കേരള ക്ഷേത്രവാദ്യകലാ അക്കാദമി സംസ്ഥാന ഉന്നതാധികാര സമിതി അംഗം രാജേഷ് കക്കാട്ട് എന്നിവർ സംബന്ധിച്ചു. മടിക്കൈ ഉണ്ണിക്കൃഷ്ണ മാരാരും നീലേശ്വരം പ്രവീണും അവതരിപ്പിച്ച ഇരട്ടത്തായമ്പകയും അരങ്ങേറി.
No comments