Breaking News

വിഷു ആശംസാ കാർഡിലും വോട്ട് തേടൽ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീടുകളിൽ വിഷു ആശംസാ കാർഡുകൾ എത്തിച്ചും വോട്ടു തേടൽ.
കാസറഗോഡ് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണൻ മാസ്റ്ററുടെ വിഷു ആശംസാ കാർഡ് എൽഡിഎഫ് പ്രവർത്തകർ ഇന്നു രാവിലെ തന്നെ പരമാവധി വീടുകളിൽ എത്തിച്ചു. ഏത് ധൂസര സങ്കൽപങളിൽ വളർന്നാലും, ഏത് യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും, മനസിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും, മണവും മമതയും ഇത്തിരി കൊന്നപ്പൂവും എന്ന കവിതാശകലത്തിനൊപ്പം ഏവർക്കും വിഷു ആശംസകൾ എന്ന വാചകവും  സ്ഥാനാർത്ഥിയുടെ ചിത്രവും ചേർത്തിരിക്കുന്നു. പേരും തിരഞ്ഞെടുപ്പു ചിഹ്നവും താഴെ ചെറുതായി ചേർത്തിട്ടുണ്ട്. എൽഡിഎഫ് കാസറഗോഡ് പാർലമെന്റ് മണ്ഡലം ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി കെ.പി.സതീഷ്‌ചന്ദ്രന്റെ പേരിലാണ് കാർഡ് അച്ചടിച്ചു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരം അര ലക്ഷം കാർഡുകൾ പ്രസിദ്ധീകരിച്ചെന്ന വിവരവും ഇതിൽ രേഖപ്പടുത്തിയിരിക്കുന്നു.

No comments