വെള്ളരി വിളവെടുത്തു
വിഷു വിപണി ലക്ഷ്യമിട്ട് കൃഷി വകുപ്പിനു കീഴിലെ നീലേശ്വരം ആഗ്രോ സർവീസ് സെന്റർ വിളവെടുത്ത വെള്ളരി വിൽപനയ്ക്ക്.
നൂറുകണക്കിന് തടം വെള്ളരിയാണ് ഇവിടെ വിളവെടുത്തത്. വിഷുക്കണിക്കുതകുന്ന ലക്ഷണമൊത്തവയും കറിവെക്കാനും വേനൽച്ചൂടിനെ പ്രതിരോധിക്കാൻ സ്വാദോടെ പച്ചയ്ക്ക് കഴിക്കാനുമെല്ലാം ഉതകുന്നവയാണ് ഇവ. ഇവിടെ തൊഴിലാളികളായി ജോലി ചെയ്യുന്ന 13 പേർ ചേർന്നാണ് വെള്ളരി കൃഷി ചെയ്തത്. അങ്കക്കളരി പാടശേഖരത്തിലെ വെള്ളരി കൃഷി ആഗ്രോ സർവീസ് സെന്റർ ഫെസിലിറ്റേറ്റർ തമ്പാൻ വിളവെടുത്തു.വെള്ളരി ആവശ്യമുള്ളവർ 9207485 168 എന്ന നമ്പറിൽ ബന്ധപ്പെടണം
No comments