യാത്രയയപ്പ് നൽകി
നീലേശ്വരം പോലീസ് സ്റ്റേഷനിൽ നിന്ന് 14 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹോംഗാർഡ് വിദ്യാധരന് നീലേശ്വരം ജനമൈത്രി പോലീസ് യാത്രയയപ്പ് നൽകി.
നീലേശ്വരം സിഐ, കെ.വി. ഉമേശൻ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. സബ് ഇൻസ്പെക്ടർ സി.ജെ. ബെന്നി, കെ.വി.രതീശൻ, അസിസ്റ്റന്റ് സബ് ഇൻസ്പക്ടർമാരായ യു.കെ.സരള, ദിലീഷ് കുമാർ, എ.അജയകുമാർ, ഹോം ഗാർഡ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുമായഎം.മഹേന്ദ്രൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു.
No comments