Breaking News

ബിന്ദു മരങ്ങാടിന് പുരസ്കാരം

എഴുത്തുകാരി നീലേശ്വരം പട്ടേനയിലെ ബിന്ദു മരങ്ങാടിന് ഡോ. സുകുമാർ അഴിക്കോട് തത്ത്വമസി സ്പെഷ്യൽ ജൂറി പുരസ്കാരം.
കൂട് സ്വപ്നം കാണുന്ന കിളികൾ എന്ന സമാഹാരമാണ് കഥ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹമായത്. റെയിൽവേ ജീവനക്കാരിയായ ബിന്ദു മരങ്ങാട് പ്രഭാഷകയും സാമൂഹിക പ്രവർത്തകയുമാണ്. മെയ് 12 ന് മലപ്പുറത്ത് നടക്കുന്ന തത്ത്വമസി സാഹിത്യോത്സവത്തിൽ പുരസ്കാരം സമ്മാനിക്കും. ജസ്റ്റിസ് കമാൽ പാഷ, പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ, അജിത് കൊളാടി, കെ.എൻ.എ. ഖാദർ, ടി.ജി.വിജയകുമാർ, പ്രസന്നൻ ആനിക്കാട് തുടങ്ങി സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സാഹിത്യോത്സവത്തിൽ സംബന്ധിക്കും.

No comments