Breaking News

കുടുംബസംഗമം നടത്തി

കാസറഗോഡ് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നീലേശ്വരം കോട്ടപ്പുറം വനിതാ ലീഗ് കമ്മിറ്റി കുടുംബ സംഗമം നടത്തി.
മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി ടി.സി.എ. റഹ്മാൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. വനിതാലീഗ് ശാഖാ പ്രസിഡൻ്റ് എം.സാജിദ അധ്യക്ഷത വഹിച്ചു. ഇ.കെ.മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരം നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം, ഇ.എം.കുട്ടി ഹാജി, എൽ.ബി. നിസാർ, ഇ.കെ. റഷീദ്, ഇ.കെ.മജീദ്, പി.എം.എച്ച്. ഇസ്മായിൽ, കെ.പി.ഷാഫി എന്നിവർ പ്രസംഗിച്ചു. എൻ.പി. മുഹമ്മദ്കുഞ്ഞി ഹാജി സ്വാഗതവും മുഹമ്മദ് കുഞ്ഞി പെരുമ്പ നന്ദിയും പറഞ്ഞു.

No comments