കുടുംബയോഗം നടത്തി
ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസറഗോഡ് പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി നീലേശ്വരം കടിഞ്ഞി മൂലയിൽ കുടുംബയോഗം ചേർന്നു.
എഐസിസി പ്രവർത്തക മ്പമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡൻ്റ് പി.കെ.ഫൈസൽ, യുഡിഎഫ് നേതാക്കളായ എ.ജി.സി. ബഷീർ, കെ.പി.കുഞ്ഞിക്കണ്ണൻ, കരിമ്പിൽ കൃഷ്ണൻ, ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, അഡ്വ. കെ.കെ.രാജേന്ദ്രൻ, മഡിയൻ ഉണ്ണികൃഷ്ണൻ, ഇ.എം.കുട്ടി ഹാജി, എറുവാട്ട് മോഹനൻ, പി. രാമചന്ദ്രൻ, അഡ്വ. കെ.പി.നസീർ, ഇ. ഷജീർ, അഡ്വ. കെ.വി. രാജേന്ദ്രൻ, ഇ.എം പത്മാവതി, എം.ബാലചന്ദ്രൻ, കെ.പി.രാമചന്ദ്രൻ, കെ.വി.സുരേഷ് കുമാർ, സുകു പുറത്തേക്കൈ, അനൂപ് ഓർച്ച എന്നിവർ സംസാരിച്ചു. സി. സുനിൽ കുമാർ സ്വാഗതവും സുധാകരൻ കൊട്ര നന്ദിയും പറഞ്ഞു.
No comments