കാസറഗോഡ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ വീട്ടിൽ നാളെ കലക്ടർ കെ.ഇമ്പശേഖർ എത്തും.
കാസറഗോഡ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ ആയ വെള്ളിക്കോത്തെ സി. കുപ്പച്ചിയുടെ വീട്ടിൽ ഏപ്രിൽ 18 ന് വ്യാഴാഴ്ച കലക്ടർ കെ.ഇമ്പ ശേഖർ എത്തും.
വീട്ടിലെ വോട്ടിങ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിനാണ് കലക്ടർ എത്തുന്നത്. രാവിലെ 11 മണിക്കാണ് പരിപാടി. പോളിങ് ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് കലക്ടർ എത്തുക. വോട്ടവകാശം ലഭിച്ചതു മുതൽ 111 വയസിനിടെ ഇതുവരെ വോട്ടിങ് മുടക്കാത്ത കുപ്പച്ചി അമ്മ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുതിയ ഉത്തരവ് പ്രകാരം ഇക്കുറി വീട്ടിൽ തന്നെയാണ് വോട്ട് ചെയ്യുന്നത്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എന്നിലെ 20-ാം നമ്പർ ബൂത്തിലാണ് കന്നി വോട്ട് മുതൽ കഴിഞ്ഞ വോട്ട് വരെ ചെയ്തത്. മകൻ്റെ ഭാര്യയുടെയും പേരക്കുട്ടികളുടെയും ഒപ്പമാണ് ഇപ്പോൾ താമസം.
No comments