Breaking News

സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ചേർത്തതോടെ വോട്ടിങ് യന്ത്രങ്ങൾ വോട്ടെടുപ്പിന് സജ്ജം.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ചേർത്തതോടെ വോട്ടിങ് യന്ത്രങ്ങൾ വോട്ടെടുപ്പിന് സജ്ജം.
ഇന്ന് രാവിലെ 7 മണി മുതലാണ് ഇവിഎം കമ്മിഷനിങ് നടത്തിയത്. പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ 5 ശതമാനം മോക് പോളും നടത്തി. അത് പ്രത്യേകമായി രേഖപ്പെടുത്തുകയും ചെയ്തു. വരണാധികാരി കൂടിയായ കലക്ടർ കെ. ഇമ്പ ശേഖർ കമ്മിഷനിങ്ങിന് മേൽനോട്ടം വഹിച്ചു. മഞ്ചേശ്വരം, കാസറഗോഡ്, ഉദുമ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ യഥാക്രമം അസി. റിട്ടേണിങ് ഓഫീസർമാരായ ജഗ്ഗി പോൾ, പി.ബിനുമോൻ, നിർമൽ റീത്ത, സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, പി.ഷാജു എന്നിവർ കമ്മിഷനിങ് നടപടികൾക്ക് നേതൃത്വം നൽകി. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ചേർത്ത വോട്ടിങ് യന്ത്രങ്ങൾ വോട്ടെടുപ്പിന് തലേന്നാളായ ഏപ്രിൽ 25 ന് അതത് നിയമസഭാ മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ നിന്ന് പോളിങ് ഉദ്യോഗസ്ഥർക്ക് കൈമാറും.

No comments