Breaking News

സ്ഥാനരോഹണം നാളെ

ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിലെ വയലാച്ചേരി കമ്പിക്കാത്ത് അച്ചൻ സ്ഥാനാരോഹണം നാളെ നീലേശ്വരം കോവിലകത്ത് നടക്കും.
മെട്ടക്കുന്ന് സ്വദേശി വി.കെ. കുഞ്ഞമ്പു നായരാണ് സ്ഥാനമേൽക്കുന്നത്. രാവിലെ 9 മണിക്ക് വീരഭദ്ര ക്ഷേത്രത്തിൽ കുളിച്ചു തൊഴുത് നീലേശ്വരം കോവിലകത്തെത്തി ചുരിക കെട്ടി ആചാരമേൽക്കും. രാജവംശ പ്രതിനിധി വയലാച്ചേരി കമ്പിക്കാത്ത് കുഞ്ഞമ്പു നമ്പിയാർ എന്ന ആചാരപ്പേരു ചൊല്ലി വിളിക്കും. തിരിച്ച് വീരഭദ്ര ക്ഷേത്രത്തിലും തറവാട്ടിലും എത്തി ചുരിക കെട്ട് ചടങ്ങ് പൂർത്തിയാക്കും. ദേശത്തിന്റെ 10 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്.

No comments