എൽ ഡി വൈ എഫ് നീലേശ്വരത്ത് യൂത്ത് പാർലമെന്റ് ഒരുക്കി
എൽഡിഎഫ് യുവജന സംഘടനയായ എൽഡിവൈഎഫ് കാസറഗോഡ് പാർലമെന്റ് മണ്ഡലം കമ്മിറ്റി നീലേശ്വരം പാലസ് ഗ്രൗണ്ടിൽ യൂത്ത് പാർലമെന്റ് ഒരുക്കി.
ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക്. സി.തോമസ് ഉദ്ഘാടനം ചെയ്തു. എൻഡിവൈഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ എം.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം.വി
ജിൻ എംഎൽഎ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എം.വി.ഷീമ, കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ.ഷാലു മാത്യു, കെ.ആർ. ചന്ദ്രകാന്ത്, എം. മനു, എം.സി.അജിത്ത്, പി.എച്ച്. ഹനീഫ്, ലിജോ സെബാസ്റ്റ്യൻ, റഹീസ് സുൽത്താൻ, ടി.പ്രജേഷ്, സന്തോഷ് മാവുങ്കാൽ, കെ.സബീഷ്, പി.പി. അനീഷ, കെ.ആർ. അനിഷേധ്യ എന്നിവർ പ്രസംഗിച്ചു. എൽഡിവൈഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി കൺവീനർ രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു. എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം എം.വിജിൻ എംഎൽഎ പ്രകാശനം ചെയ്തു. നാടൻപാട്ട് കലാകാരി ജയരഞ്ജിത കാടകം, ലാസ്റ്റ് ബെഞ്ച് മ്യൂസിക്കൽ ബാൻഡ് എന്നിവർ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
No comments