രാജ്മോഹൻ ഉണ്ണിത്താൻ ഇന്ന് നീലേശ്വരം നഗരസഭയിൽ പര്യടനം നടത്തി.
കാസറഗോഡ് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ ഇന്ന് നീലേശ്വരം നഗരസഭയിൽ പര്യടനം നടത്തി.
പടിഞ്ഞാറ്റംകൊഴുവലിൽ നിന്ന് തുടങ്ങിയ പര്യടനത്തിന്റെ ഭാഗമായി മേഖലയിലെ പ്രമുഖ വ്യക്തികളെ വീടുകളിലെത്തി കണ്ട് ആശീർവാദവും വോട്ടും തേടി. ചിറപ്പുറം, വള്ളിക്കുന്ന് മേഖലകളിൽ കോർണർ യോഗങ്ങൾ വിളിച്ചു ചേർത്തു. കാസറഗോഡ് സിസിസി പ്രസിഡൻ്റ് പി.കെ. ഫൈസൽ, കെ.പി. കുഞ്ഞിക്കണ്ണൻ, എം. അസിനാർ, ഹക്കീം കുന്നിൽ, കരിമ്പിൽ കൃഷ്ണൻ, കെ.വി. ഗംഗാധരൻ, മാമുനി വിജയൻ, രമേശൻ കരുവാച്ചേരി, അഡ്വ കെ.കെ. രാജേന്ദ്രൻ , ടി.സി.എ.റഹ്മാൻ, കെ.വി സുധാകരൻ, വി.കെ. രവീന്ദ്രൻ, ടി. വി ഉമേശൻ, കെ.പി. പ്രകാശൻ, ഇ.എം. കുട്ടി ഹാജി, മഡിയൻ ഉണ്ണികൃഷ്ണൻ, പി. രാമചന്ദ്രൻ, അബ്ദുള്ളകുഞ്ഞി ചെർക്കള, പി. കുഞ്ഞിക്കണ്ണൻ, നീലേശ്വരം നഗരസഭ യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ ഇ.ഷജീർ, കെഎസ്എസ്പി എ ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രൻ നായർ, പ്രവാസ് ഉണ്ണിയാടൻ, എം.വി ഭരതൻ, സി.കെ.രോഹിത്, അനൂപ് ഓർച്ച, വി.എസ്.നജീബ്, അഡ്വ.കെ.വി.രാജേന്ദ്രൻ, കെ.വി.ശശികുമാർ, ഇ.എൻ.പത്മാവതി, കെ എം ശ്രീജ, കെ.ചന്ദ്രശേഖരൻ, കെ.വി. ഗീതാറാവു തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
No comments