തായമ്പകയിൽ അരങ്ങേറ്റം
നീലേശ്വരം തളിയിൽ നീലകണ്ഠേശ്വര ക്ഷേത്ര തിരുമുറ്റത്ത് അഞ്ചാം ക്ലാസുകാരിയുടെ തായമ്പക അരങ്ങേറ്റം.
നീലേശ്വരത്തെ പുളിയാം വള്ളി വീട്ടിൽ പി.വി. വിജയകുമാറിന്റെയും ഗായത്രിയുടെയും ഏക മകൾ വൈഗയാണ് അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയത്. ചെമ്പടവട്ടവും ചെമ്പക്കൂറും ഇടവട്ടവും ഇടകാലവുമായി മുക്കാൽ മണിക്കൂറോളം തായമ്പക കൊട്ടാൻ കൊച്ചു വൈഗക്ക് സാധിച്ചു. വാദ്യ കലാകാരന്മാരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ തായമ്പക ആസ്വദിക്കാനെത്തി. രാജാസ് ഹയർസെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ വൈഗയുടെ പിതാവ് വിജയകുമാർ മാധ്യമപ്രവർത്തകനും വാദ്യകലാകാരനുമാണ്. മാതാവ് ഗായത്രി മാതമംഗലം സ്വദേശിനിയാണ്. നീലേശ്വരം സജിത് മാരാർക്കു കീഴിലാണ് തായമ്പക അഭ്യസിച്ചത്.
No comments