Breaking News

സംയുക്ത റൂട്ട് മാർച്ച്‌ നടത്തി

ലോക്സഭാ തിരഞ്ഞെടുപ്പിൽ  നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നീലേശ്വരം പോലീസും കേന്ദ്ര പോലീസ് സേനയും സംയുക്ത റൂട്ട് മാർച്ച് നടത്തി.
മലപ്പച്ചേരി, അരയി, മേക്കാട്ട്, എരിക്കുളം, ബങ്കളം, നീലേശ്വരം മാർക്കറ്റ്, കോട്ടപ്പുറം എന്നിവിടങ്ങളിലാണ് നീലേശ്വരം പോലീസും സിആർപിഎഫും റൂട്ട് മാർച്ച് നടത്തിയത്. കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, നീലേശ്വരം പോലീസ് ഇൻസ്പെക്ടർ അഹമ്മദ്, കെ.വി. ഉമേശൻ, സബ് ഇൻസ്പെക്ടർമാരായ ടി.വിശാഖ്, പി.പി. അശോക് കുമാർ, കെ.വി.രതീശൻ, സിആർപിഎഫ് പ്ലാറ്റൂൺ കമാന്റർ കുൽവർസിങ് എന്നിവർ നേതൃത്വം നൽകി. നീലേശ്വരം പോലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർ റൂട്ട് മാർച്ചിൽ പങ്കെടുത്തു.

No comments