പുസ്തക കൈനീട്ടം
വിഷു ആഘോഷത്തിന്റെ ഭാഗമായി ഉദിനൂർ മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന് വനിത, ബാലവേദി പ്രവർത്തകരുടെ പുസ്തക കൈനീട്ടം.
കൈനീട്ടവുമായി വായനശാലയിലെത്തിയ കൂട്ടുകാരെ പുസ്തകക്കണിയൊരുക്കി സ്വീകരിച്ച ഗ്രന്ഥാലയം ഇവർക്ക് വിഷുക്കൈനീട്ടവും നൽകി. ലൈബ്രറി കൗൺസിലിന്റെ വായന വെളിച്ചം അവധിക്കാല സർഗാത്മക വായന പരിപാടിയുടെ ഭാഗമായാണ് വായന പരിപോഷണ പരിപാടികൾ സംഘടിപ്പിച്ചത്. ബാലവേദി കൂട്ടുകാർക്ക് ഗ്രന്ഥശാല പ്രസിഡന്റ് ടി. തമ്പാൻ, വൈസ് പ്രസിഡന്റ് എം. മധുസൂദനൻ എന്നിവർ വിഷുക്കൈനീട്ടം നൽകി. വായനാ വെളിച്ചം കൺവീനർ പ്രിയാ ഷാജി, പി.കെ.നന്ദന, ജീന ബാബു, കുഞ്ഞമ്പു, സേവന കേന്ദ്രം കൺവീനർ സബ്ന സജി, ലൈബ്രേറിയൻ ടി.ബീന, പി.കെ. നമൃത എന്നിവർ ആശംസകൾ അറിയിച്ചു. വരും ദിവസങ്ങളിൽ പുസ്തകശേഖരണം. പുസ്തകാവതരണം, പുസ്തക പരിചയം, കഥാപാത്ര പരിചയം, രചയിതാവിനെ പരിചയപ്പെടുത്തൽ തുടങ്ങിയ വായന പരിപോഷണ പരിപാടികൾ നടക്കും.
No comments