സംഘർഷം
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിനിടെ ചെറുവത്തൂർ മടക്കരയിൽ സംഘർഷം.
എൽഡിഎഫ് - മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. കൊട്ടിക്കലാശത്തിനിടയിലേക്ക് ലീഗ് പ്രവർത്തകർ ഇരച്ചുകയറി എൽഡിഎഫ് പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നുവെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. കൊട്ടിക്കലാശം സമാധാനപരമായി സമാപിച്ച ശേഷം ഇരുപതോളം പേർ ബൈക്കിൽ ഇരച്ചെത്തി സംഘർഷം അഴിച്ചുവിടുകയായിരുന്നുവത്രെ. പോലീസുകാരെയും അക്രമിച്ചുവെന്നു ചൂണ്ടിക്കാട്ടിയ എൽഡിഎഫ് അക്രമികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
No comments