പനത്തടി പഞ്ചായത്തിലെ മരുതോം ശിവഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്.
കാസർകോട് ജില്ലയിലെ പനത്തടിപഞ്ചായത്തിൽ മരുതോം ശിവഗിരിയിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ടാപ്പിങ് ജോലിക്ക് പോയ പിതാവിന് ചായ കൊണ്ടുപോയ യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് കാട്ടാന യുവാവിനെ ചുഴറ്റി എറിയുകയായിരുന്നുവെന്നറിയുന്നു. വിശദ വിവരങ്ങൾ അറിവായിട്ടില്ല.
No comments