Breaking News

നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ ലിഫ്റ്റ്

നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ലിഫ്റ്റ് നിർമാണം തുടങ്ങി.
നിലവിൽ ഫുട് ഓവർ ബ്രിഡ്ജ് മാത്രമാണ് പാളം മുറിച്ചു കടക്കാതെ പ്ലാറ്റ്ഫോമിൽ എത്താനുള്ള സൗകര്യം. 2 കോടി രൂപ എസ്റ്റിമേറ്റിൽ നിർമിക്കുന്ന ലിഫ്റ്റിന്റെ നിർമാണത്തിനായി കുഴിയെടുപ്പ് നടക്കുകയാണ്. കാസറഗോഡ് ജില്ലയിൽ ചെറുവത്തൂർ, കുമ്പള സ്റ്റേഷനുകളിലും കണ്ണൂർ ജില്ലയിൽ പഴയങ്ങാടി, കണ്ണപുരം റെയിൽവേ സ്റ്റേഷനുകളിലും ലിഫ്റ്റ് പാസായിട്ടുണ്ട്. ഇവിടങ്ങളിൽ സിസിടിവി നിരീക്ഷണ ശ്യംഖലയും വരും. അതേ സമയം കാസറഗോഡ് ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മൂന്നാം സ്ഥാനത്തുള്ള നീലേശ്വരത്തെ താരതമ്യേന ചെറു വരുമാനമുള്ള സ്റ്റേഷനുകളുടെ ഗ്രൂപ്പിൽ പെടുത്തിയാണ് ലിഫ്റ്റ്, സിസിടിവി ശൃംഖല എന്നിവ അനുവദിച്ചിട്ടുള്ളത്. വരുമാനത്തിന് അനുസൃതമായ അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാനോ ഗ്രേഡ് ഉയർത്തി കൂടുതൽ വികസനം നടപ്പാക്കാനോ നീലേശ്വരം റെയിൽവേ സ്‌റ്റേഷെനെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം നേരത്തേയുണ്ട്.

No comments