Breaking News

പ്രകടനവും പൊതുയോഗവും നടത്തും

സാർവദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്താൻ നീലേശ്വരം ഏരിയാ സംയുക്ത ട്രേഡ് യൂണിയൻ തീരുമാനിച്ചു.
രാവിലെ 9 മണിക്ക് നീലേശ്വരം മുൻസിപ്പൽ ഓഫീസ് പരിസരത്ത് പ്രകടനം തുടങ്ങി നീലേശ്വരം മേൽപ്പാലത്തിന് താഴെ പൊതുയോഗം ചേരും. സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിൽ രമേശൻ കാര്യങ്കോട് അധ്യക്ഷത വഹിച്ചു. കെ ഉണ്ണി നായർ, പി.വിജയകുമാർ, വെങ്ങാട്ട് ശശി, കെ. രഘു, ഒ.വി.രവീന്ദ്രൻ, ശ്രീധരൻ കരിന്തളം എന്നിവർ പ്രസംഗിച്ചു.

No comments