Breaking News

മോട്ടിവേഷൻ ക്ലാസ് നടത്തി

മഹാകവി എസ്. രമേശൻ നായർ സ്മൃതി ട്രസ്റ്റ്, മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ജീവിത വിജയം മോട്ടിവേഷൻ ക്ലാസ് നടത്തി.
പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനുമായ ദിനേശ് മുങ്ങത്ത് ഉദ്ഘാടനം ചെയ്ത് ക്ലാസ് എടുത്തു. സംശുദ്ധ ചിന്തയും കഠിനാധ്വാനവുമാണ് ജീവിത വിജയത്തിൻ്റെ അടിസ്ഥാന ഘടകങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തെ ക്രമപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. നല്ല ശീലങ്ങൾ ദിനചര്യയുടെ ഭാഗമായാൽ ജീവിതം ഏറ്റവും സുന്ദരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാകവി എസ്. രമേശൻ നായർ സ്മൃതി ട്രസ്റ്റ് ചെയർമാൻ സുകുമാരൻ പെരിയച്ചൂർ അധ്യക്ഷത വഹിച്ചു. മിംടെക് മാനേജർ കെ. രാജി, അഞ്ജലി അജിത്, ദിൽന ബിജേഷ്, വിദ്യ അരയി, അതുൽ കൃഷ്ണ, അമൽ ജയകൃഷ്ണൻ, കെ.വി. ജിതിൻ, കെ. അബിൻ, മാത്യു സോജൻ എന്നിവർ പ്രസംഗിച്ചു.

No comments