ലീഡേഴ്‌സ് ക്ലബ് തുടങ്ങി
ജെസിഐ നീലേശ്വരത്തിൻ്റെ സുവർണ ജൂബിലി ആഘോഷം - സുവർണ മഹോത്സവിൻ്റെ ഭാഗമായി ലീഡേഴ്സ് ക്ലബ് തുടങ്ങി.
വിവിധ വിദ്യാലയങ്ങളിൽ 8, 9 ക്ലാസുകളിൽ പഠിക്കുന്ന 50 കുട്ടികളെ തിരഞ്ഞെടുപ്പ് ലീഡർമാരായി വളർത്തിയെടുക്കുന്ന പദ്ധതിയാണിത്. പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. സുവർണ ജൂബിലി ആഘോഷകമ്മിറ്റി ചെയർമാൻ ജേസീസ് മുൻ ദേശീയ പ്രസിഡൻ്റ് അഡ്വ. എ.വി.വാമന കുമാർ അധ്യക്ഷത വഹിച്ചു. മുതുകാടും കുട്ട്യോളും എന്ന് പേരിട്ട സംവാദ പരിപാടിയും നടത്തി. ലീഡേഴ്സ് ക്ലബ് ചെയർമാൻ പി.ആർ. ശ്രീനി, നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് കെ.പി.രവീന്ദ്രൻ, ജേസീസ് സോൺ വൈസ് പ്രസിഡൻ്റ് ശ്രീലാൽ കരിമ്പിൽ, പ്രവീൺ മേച്ചേരി, പി.കെ.ദീപേഷ്, ഷൈബുമോൻ തുടങ്ങിയവർ പ്രസംഗിച്ചു
No comments