Breaking News

സബ്ജൂനിയർ, ജൂനിയർ ഹോക്കി ജില്ലാ പരിശീലന ക്യാമ്പ് തുടങ്ങി

കാസറഗോഡ് ഹോക്കിയുടെ സബ്ജൂനിയർ, ജൂനിയർ ഹോക്കി ജില്ലാ പരിശീലന ക്യാമ്പ് നീലേശ്വരം രാജാസ് എച്ച്എസ്എസ് മൈതാനിയിൽ തുടങ്ങി.
രാജപുരത്ത് നടന്ന സബ് ജൂനിയർ, ജൂനിയർ ചാമ്പ്യൻഷിപ്പിൽ തിരഞ്ഞെടുക്കപ്പെട്ട താരങ്ങളാണ് സംസ്ഥാന മത്സരത്തിനുള്ള ജില്ലാ കോച്ചിങ് ‌ക്യാമ്പിൽ പങ്കെടുക്കുന്നത്. സാമൂഹിക പ്രവർത്തകൻ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.അച്യുതൻ മാസ്റ്റർ മുഖ്യാതിഥിയായി. കെ.വി. രാമകൃഷ്ണൻ മാസ്റ്റർ, സജീവൻ വെങ്ങാട്ട്, ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറി മനോജ് പള്ളിക്കര. ഹോക്കി അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ടി. മുബാറക് തുടങ്ങിയവർ പ്രസംഗിച്ചു

No comments