സംഘാടക സമിതി രൂപീകരിച്ചു
കലാ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന പാലക്കുന്ന് കരിപ്പോടി റിയൽ ഫ്രണ്ട്സ് ക്ലബിന്റെ ഇരുപതാം വാർഷികാഘോഷത്തിന് സംഘാടക സമിതി രൂപീകരിച്ചു.
ഒരു വർഷം നീളുന്ന പരിപാടികളോടെയാണ് വാർഷികാഘോഷം. പഞ്ചായത്ത് അംഗം കസ്തൂരി ബാലൻ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മനോജ് കരിപ്പോടി അധ്യക്ഷത വഹിച്ചു. മധു നാഗത്തിങ്ങൽ, ഗംഗാധരൻ മേലത്ത്, ജയകൃഷ്ണൻ മാസ്റ്റർ, വിദ്യ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
No comments