Breaking News

കാണാതായി

വിമാനത്തിൽ വിനോദ യാത്രയ്ക്ക് പോയി നാട്ടിലേക്ക് തിരിച്ചു വരികയായിരുന്ന നീലേശ്വരം ചിറപ്പുറം സ്വദേശിയെ കാണാതായി.
ആലിങ്കീഴിലെ കരുണാകരൻ നായരെ (68) യാണ് തീവണ്ടി യാത്രയ്ക്കിടെ കാണാതായത്. ഭാര്യ ശാരദ, മക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്കൊപ്പം ഇന്നലെ രാവിലെയാണ് ഇദേഹം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് വിമാനത്തിൽ വിനോദയാത്ര പുറപ്പെട്ടത്. എറണാകുളത്ത് ചുറ്റിക്കറങ്ങിയ ശേഷം ടെയിനിൽ നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഷൊർണൂരിൽ എത്തിയപ്പോൾ ശുചിമുറിയിൽ പോയി വന്ന് സീറ്റിൽ കിടന്നിരുന്ന ഇദ്ദേഹത്തെ നീലേശ്വരത്ത് എത്തിയപ്പോഴാണ് കാണാനില്ലെന്നറിഞ്ഞത്. നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments