സന്ദർശിച്ചു
എൻഎസ്എസ് ഡയറക്ടർ ബോർഡ് മുൻ അംഗം നീലേശ്വരത്തെ പി.യു. ഉണ്ണിക്കൃഷ്ണൻ നായരെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ വസതിയിലെത്തി സന്ദർശിച്ചു.
പടിഞ്ഞാറ്റംകൊഴുവലിലെ വീടായ ജയശ്രീയിൽ എത്തിയായിരുന്നു സന്ദർശനം. ആശീർവാദം തേടി വോട്ടും അഭ്യർത്ഥിച്ചാണ് ഉണ്ണിത്താൻ മടങ്ങിയത്. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, വാർഡ് കൗൺസിലർ പി.ബിന്ദു, പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ നായർ, കെഎസ് യു സംസ്ഥാന നേതാവ് പ്രവാസ് ഉണ്ണിയാടൻ, യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം കാസറഗോഡ് ജില്ലാ കോ-ഓർഡിനേറ്റർ സി.കെ.രോഹിത് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
No comments