Breaking News

കള്ളവോട്ട് നടന്നെന്ന പരാതിയിൽ നടപടി സ്വീകരിച്ചതായി കലക്ടർ കെ.ഇമ്പശേഖർ.

കാസറഗോഡ് ചെർക്കള സെൻട്രൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 115 -ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നെന്ന പരാതിയിൽ നടപടി സ്വീകരിച്ചതായി കലക്ടർ കെ.ഇമ്പശേഖർ.
സിപിഎമ്മിൻ്റെ ചീഫ് ഏജൻ്റാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്.
വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ കൃത്യമായി ലഭിക്കുന്നതിന് അലൈൻമെൻ്റ് കാര്യക്ഷമമാക്കി പ്രശ്നം പരിഹരിച്ചതായി കലക്ടർ പറഞ്ഞു.ഭിന്നശേഷി സൗഹൃദ ബൂത്താണിത്. ഒരു പോളിംഗ് ഉദ്യോഗസ്ഥനെ കൂടുതൽ നിയോഗിച്ചു ഒരു പോളിഗ് ഏജൻ്റിനേയും ബൂത്തിൽ നിയോഗിച്ചിടുണ്ട് വരണാധികാരി യുടെ നിർദ്ദേശപ്രകാരം
അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ ആർ ഡി ഒ പി. ബിനുകുമാർ ബൂത്തിലെത്തി ആവശ്യമായ നടപടി സ്വീകരിച്ചു

No comments