Breaking News

സ്ഥാനാർത്ഥിക്ക് ഭീഷണി

ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിക്ക് സിപിഎം ഭീഷണിയെന്ന് പരാതി.
എൽഡിഎഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണൻ മാസ്റ്ററുടെ അപരൻ കൂടിയായ എൻ.ബാലകൃഷ്ണനാണ് ഇതു സംബന്ധിച്ച പരാതിയുമായി രംഗത്തെത്തിയത്. സിപിഎം നീലേശ്വരം വള്ളിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കൃഷ്ണൻ, മുൻ സെക്രട്ടറി സതീശൻ എന്നിവരാണ് ഭീഷണി മുഴക്കിയതെന്നും ഇദ്ദേഹം വെളിപ്പെടുത്തി. സിപിഎമ്മിലെ അഴിമതിക്കെതിരെയാണ് സ്ഥാനാർത്ഥിത്വം എന്നതിനാൽ നാമനിർദേശ പത്രിക സമർപ്പിച്ച ഘട്ടം മുതൽ പിൻവലിക്കാൻ സിപിഎം സമ്മർദം ചെലുത്തിയിരുന്നുവത്രെ. മത്സര രംഗത്ത് ഉറച്ചു നിന്നതോടെയാണ് ചില പ്രാദേശിക നേതാക്കൾ പരസ്യ ഭീഷണി ഉയർത്തിയത്. കള്ളനെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തുവത്രെ. ചെസ് ബോർഡ് ചിഹ്നത്തിലാണ് ഇദ്ദേഹം മത്സരിക്കുന്നത്.

No comments