Breaking News

ചരമ വാർഷിക ദിനം ആചരിച്ചു

സിഐടിയു നേതാവായിരുന്ന നീലേശ്വരം പാലായിയിലെ കെ.വി.കുഞ്ഞികൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു.
പാലായി റോഡിലെ സ്മൃതി മണ്ഡപത്തിൽ എം.രാജഗോപാലൻ എംഎൽഎ പതാക ഉയർത്തി. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. സി.സി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. സിഐടിയു കാസറഗോഡ് ജില്ലാ സെക്രട്ടറി സാബു അബ്രഹാം, ഇ.കെ. ചന്ദ്രൻ, എം.വി. രാജീവൻ എന്നിവർ പ്രസംഗിച്ചു. പേരാൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി.മനോഹരൻ സ്വാഗതം പറഞ്ഞു.

No comments