Breaking News

കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒറ്റപ്പെൺകുട്ടി സംവരണം നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കണം

കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒറ്റപ്പെൺകുട്ടി സംവരണം നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കാൻ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് തയ്യാറാകണമെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാറിന്റെ നാരീശക്തി പദ്ധതികൾ നവമാതൃക സൃഷ്ടിച്ചു മുന്നേറുമ്പോൾ ഒറ്റപ്പെൺകുട്ടി സംവരണം നിർത്തലാക്കിയ ഉത്തരവ് പ്രതിഷേധാർഹമാണ്. 2024-25 അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ച ഈ വേളയിൽ ഒരു ക്ലാസിൽ രണ്ടു സീറ്റ് ഒറ്റ പെൺകുട്ടികൾക്കായി സംവരണം ചെയ്ത പദ്ധതി നിർത്തലാക്കിയ വിദ്യാഭ്യാസമന്ത്രാലയ നടപടി ഉടൻ തന്നെ പുനഃസ്ഥാപിച്ച് ഉത്തരവ് പുറത്തിറക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പ്രാപ്പൊയിൽ നാരായണൻ അധ്യക്ഷത വഹിച്ചു. സുകുമാരൻ പെരിയച്ചൂർ, ശിവപ്രസാദ് ഷേണായ്, ആനന്ദ കൃഷ്ണൻ എടച്ചേരി, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, അനിൽകുമാർ പട്ടേന, ഷിബു വെട്ടം , വരദൻ മാടമന എന്നിവർ സംസാരിച്ചു.

No comments