അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി.
നീലേശ്വരം കാര്യങ്കോട്ടെ വീട്ടിൽ തനിച്ചു താമസിക്കുന്ന ഇലക്ട്രീഷ്യനെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആറ്റിപ്പിൽ രാഘവനാണ് (50) മരിച്ചത്. വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പതേനായ കുഞ്ഞിരാമൻ വെളിച്ചപ്പാടന്റെയും ഉമ്പിച്ചിയുടെയും മകനാണ്. സഹോദരങ്ങൾ: നാരായണി, കരുണാകരൻ. നീലേശ്വരം പോലീസ് എത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
No comments