Breaking News

പോളിങ് തുടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കാസറഗോഡ് ജില്ലയിൽ തുടങ്ങി.
ആദ്യ മണിക്കൂറിൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് ജില്ലയിലെമ്പാടുമുള്ള പോളിങ് ബൂത്തുകൾക്കു മുന്നിൽ കാണാനുള്ളത്. ജില്ലയിൽ 5 നിയോജക മണ്ഡലങ്ങളുടെയും പരിധിയിലായി 983 പോളിങ് ബൂത്തുകളാണ് ഉള്ളത്. എല്ലാ പോളിങ് സ്റ്റേഷനുകളിലും തത്സമയ വെബ് കാസ്റ്റിങ് ഉണ്ട്. കലക്ടറേറ്റിലെ നിരീക്ഷണ യൂണിറ്റിൽ കലക്ടർ കെ.ഇമ്പശേഖർ രാവിലെ തന്നെ എത്തി. യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻആദ്യ മണിക്കൂറിൽ തന്നെ പടന്നക്കാട് എസ്എൻടിടിഐയിലെ പോളിങ് ബൂത്തിൽ എത്തി. എൽഡിഎഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ മുഴക്കോം യ്സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യും. എൻ ഡി എ സ്ഥാനാർത്ഥി എം.എൽ. അശ്വിനി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ അടുക്കളെകട്ടെ ശ്രീ വാണി വിജയ എ. യു. പി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്.

No comments