Breaking News

പുഷ്പാർച്ചന നടത്തി

കാസറഗോഡ് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ ഇന്നത്തെ പ്രചാരണ പര്യടനം തുടങ്ങിയത് സ്വാതന്ത്ര്യ സമര സേനാനി മൂലച്ചേരി കൃഷ്ണൻ നായരുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം.
കിനാനൂർ കരിന്തളം പഞ്ചായത്തിലായിരുന്നു സ്ഥാനാർഥി പര്യടനം. കിണാവൂർ, കാലിച്ചാമരം, പെരിയങ്ങാനം, ബിരിക്കുളം എന്നിവിടങ്ങളിൽ നൂറു കണക്കിന് യുഡിഎഫ് പ്രവർത്തകർ ആവേശോജ്ജ്വല സ്വീകരണം ഒരുക്കി. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ താജുദ്ദീൻ കമ്മാടം, കൺവീനർ മനോജ് തോമസ്, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, വിജയൻ കൂടോൽ തുടങ്ങിയവർ നേതൃത്വം നൽകി.

No comments