മരത്തോൺ നടത്തി
ആരോഗ്യ സംരക്ഷണ സന്ദേശവുമായി ലോകാരോഗ്യ ദിനത്തിൽ നീലേശ്വരത്ത് മാരത്തോൺ നടത്തി.
ജെസിഐ നീലേശ്വരം എലൈറ്റ്, നീലേശ്വരം റോട്ടറി, ഇന്നർവീൽ ക്ലബുകൾ, എസിസി സിമന്റ് കാസറഗോഡ് എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. സീനിയർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ഇന്ദു ദിലീപ് ഫ്ലാഗ് ഓഫ് ചെയ്തു. ഡോ.വി.സുരേശൻ ഉദ്ഘാടനം ചെയ്ത് ബോധവൽക്കരണ സന്ദേശം നൽകി. എസിസി സിമന്റ്സ് ജില്ലാ ഓഫീസർ എ.എസ്. സൂരജ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. രമേശൻ, ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് ഡോ.ജി.കെ.സീമ, ജെസിഐ സോൺ ഡയറക്ടർ എൻ. പ്രഭു എന്നിവർ പ്രസംഗിച്ചു. റോട്ടറി ഗവർണർ പി.വി. സുജിത് കുമാർ സ്വാഗതവും ഇന്നർവീൽ ക്ലബ് പ്രസിഡന്റ് ജയന്തി ജയരാജ് നന്ദിയും പറഞ്ഞു.
No comments