Breaking News

പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ഒരുക്കങ്ങൾ കാസറഗോഡ് ജില്ലയിൽ അവസാന ഘട്ടത്തിൽ.
നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള 5 കേന്ദ്രങ്ങളിൽ പോളിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുകയാണ്. കാഞ്ഞങ്ങാട്  നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നാണ് തൃക്കരിപ്പൂർ മണ്ഡലത്തിലെ പോളിങ് ഡാമഗ്രികൾ നൽകുന്നത്. കാഞ്ഞങ്ങാട് മണ്ഡലം - ദുർഗ ഹയർസെക്കൻഡറി സ്കൂൾ, ഉദുമ - ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻ്ററി സ്കൂൾ, കാസറകോട് - ഗവ. കോളേജ് കാസറഗോഡ്, മഞ്ചേശ്വരം - കുമ്പള ജിഎച്ച്എസ്എസ് എന്നിങ്ങനെയാണ് മറ്റു വിതരണ കേന്ദ്രങ്ങൾ. വോട്ടിങ് യന്ത്രങ്ങൾ, വിവി പാറ്റുകൾ, മറ്റ് പോളിങ് സാമഗ്രികൾ എന്നിവയാണ് വിതരണം ചെയ്യുന്നത്.
 പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്റെ ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും വോട്ടിങ് മെഷീന്‍, വിവി പാറ്റ് മെഷീന്‍ എന്നിവയുടെ വിതരണ ചുമതല ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്കുമാണ്. പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ  ഉദ്യോഗസ്ഥരെ പ്രത്യേകം വാഹനങ്ങളിലാണ് പോളിങ് ബൂത്തുകളില്‍ എത്തിക്കുന്നത്. പോലീസും റൂട്ട് ഓഫീസറും വാഹനങ്ങളെ അനുഗമിക്കുന്നുണ്ട്. വിതരണ കേന്ദ്രങ്ങളില്‍ വിപുലമായ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. 
പോളിങ് സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി കുടിവെള്ളം, ലഘു ഭക്ഷണ ശാല, ഹെല്‍പ് ഡെസ്‌ക്, അടിയന്തിര ചികിത്സാ സൗകര്യം എന്നിവയും  ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം കൈപ്പറ്റിയ കേന്ദ്രങ്ങളില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്.

No comments