Breaking News

മഴയിൽ കുതിർന്നു അബുദാബി

കേരളത്തിലെങ്ങും കൊടും ചൂട് തുടരുന്നതിനിടെ മഴയിൽ കുതിർന്ന് അബുദാബി. തിങ്കളാഴ്ച അർധരാത്രിയിൽ തുടങ്ങിയ മഴ ഇന്നുച്ച വരെയും നിന്നു പെയ്തു. ഇന്നലെ രാത്രി നല്ല ഇടി മിന്നലുമുണ്ടായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും റോഡുകൾ മുഴുവനും വെള്ളത്തിനടിയിലാണ്.
ഉയർന്ന സ്ഥലങ്ങളിലെ ഫ്ലാറ്റുകളിൽ ശക്തമായ മഴയിൽ വെള്ളം അകത്ത് കയറി. ശക്തമായ മഴ കാരണം നഗരത്തിലെ ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റി. 
ഹാജർ നില നന്നേ കുറവായിരുന്നു. പല ഓഫീസുകളിലും പ്രവർത്തനം തടസ്സപ്പെട്ടു. 
റോഡിൽ വെള്ളം ഉയർന്നതോടെ ടാക്സി ഉൾപ്പെടെയുള്ള പൊതു ഗതാഗത സർവീസുകൾ 
ഭാഗികമായി നിലച്ചു. ഇന്ന് ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത് കാരണം രാജ്യത്തെ വിദ്യാലയങ്ങൾക്ക് പൊതു വിദ്യാഭ്യസ വകുപ്പ് ഇന്നലെ തന്നെ അവധി നൽകിയിരുന്നു. മഴക്കെടുതി ഇല്ലാതാക്കാൻ നഗരസഭയും പോലീസും സിവിൽ ഡിഫൻസും ശക്തമായ നടപടി സ്വീകരിച്ചു വരുന്നു. സാമൂഹ്യ മാധ്യമങ്ങൾ കൂടാതെ റേഡിയോ, ടി വി, തുടങ്ങിയ മാധ്യമങ്ങൾ വഴി പോലീസ് മുന്നറിയിപ്പ് 
നൽകുന്നുണ്ട്. ദൂരയാത്ര പൂർണ്ണമായും ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു. 
താഴ്‌വാരങ്ങളിലും തീരദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അപകട സാഹചര്യങ്ങളിൽ നിന്ന്  മാറി താമസിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

No comments