മീൻവണ്ടിയിടിച്ച് കാർ തകർന്നു. ഏഴു പേർക്കു പരിക്ക്
ചെറുവത്തൂരിൽ ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന കവലയിൽ മീൻവണ്ടി ഇടിച്ച് കാർ തകർന്നു. കാർ യാത്രക്കാരായ ഒരു കുടുംബത്തിലെ ഏഴുപേർക്ക് പരിക്കേറ്റു. പടന്നയിലെ എസ്.കെ.പി. ഷാഫി (41), ഭാര്യാ മാതാവ് ആസിയ (60), ഭാര്യ ഫൈറൂസ (25), മക്കൾ ഷാസിം (എട്ട്), ഫർദീം (മൂന്ന്), മറിയം (ഒന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ കഴിയുന്ന ബന്ധുക്കളെ സന്ദർശിച്ച് പടന്നയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിനെ ഗുജറാത്തിൽനിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന മീൻവണ്ടി ചെറുവത്തൂരിലെ നാലുറോഡ് കൂടിയ കവലയിൽനിന്നും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
No comments