Breaking News

കൊട്ടികലാശം ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണത്തിനുള്ള അവസാന ദിവസമായ ഇന്ന് നീലേശ്വരത്ത് വൈകുന്നേരം 3 മണി മുതൽ സമാപന റാലികൾ ഉണ്ടാകും.
 എൻഡിഎ മുന്നണിയുടെ റാലി 24 ന് വൈകുന്നേരം 3 മണിക്ക് മാർക്കറ്റ് ജങ്ഷനിൽ നിന്ന് തുടങ്ങി 3.45 ന് കോൺവൻ്റ് ജങ്ഷനിൽ സമാപിക്കും. 4 മണിക്ക് കോൺവെൻ്റ് ജങ്ഷനിൽ തുടങ്ങുന്ന എൽഡിഎഫ് റാലി മാർക്കറ്റ് ജങ്ഷനിലെ എൻകെബിഎം എയുപി സ്കൂളിന് സമീപം സമാപിക്കും. യുഡിഎഫ് റാലി 3.30 ന് രാജാസ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപം തുടങ്ങി ആനച്ചാൽ റോഡിന് സമീപവും  സമാപിക്കും വിധമാണ് ക്രമീകരണം. കഴിഞ്ഞ ദിവസം നീലേശ്വരം പോലീസ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച സമയക്രമം നിശ്ചയിച്ചത്.

No comments