Breaking News

ബല്ല കടപ്പുറത്തെ മൂസക്കുട്ടിയുടെ തട്ടുകട കത്തി നശിച്ച നിലയിൽ.

വോട്ടെടുപ്പ് ദിവസം എൽഡിഎഫ് ബൂത്ത് ഏജൻ്റ് ആയിരുന്ന കാഞ്ഞങ്ങാട് ബല്ല കടപ്പുറത്തെ മൂസക്കുട്ടിയുടെ തട്ടുകട കത്തി നശിച്ച നിലയിൽ.
സിപി എം ബല്ല കടപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗമായ ഇദ്ദേഹം മീനാപ്പീസ്' കണ്ടത്തിൽ ജിഎൽപിഎസ് 138 -ാം ബൂത്തിലെ എൽഡിഎഫ് ഏജൻ്റ് ആയി ഇരുന്നത്.  ഇന്നു പുലർച്ചെയാണ് കട പൂട്ടിയതെന്നും പറയുന്നു. തീപിടിത്തത്തിൽ 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഹൊസ്ദുർഗ് എസ്ഐ, എം.പി. ആസാദിൻ്റെ നേതൃത്വത്തിൽ പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. സിഐടിയു നേതാവ് കാറ്റാടി കുമാരൻ സ്ഥലം സന്ദർശിച്ചു. അതേസമയം, ബല്ല കടപ്പുറത്ത് തട്ടുകട കത്തി നശിച്ച സംഭവവുമായി തങ്ങൾക്ക് യാതൊരു ബന്ധമില്ലെന്ന് ബല്ല കടപ്പുറം മുസ്ലിംലീഗ് കമ്മിറ്റി അറിയിച്ചു. സ്ഥലത്തെ സമാധാനം തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്നും കൂട്ടിച്ചേർത്തു.

No comments