Breaking News

കാണാതായനീലേശ്വരം സ്വദേശിയെ ഇടപ്പാളിൽ കണ്ടെത്തി

കുടുംബ സമേതം വിനോദയാത്ര കഴിഞ്ഞ് തീവണ്ടിയിൽ നാട്ടിലേക്കു വരുന്നതിനിടെ കാണാതായ നീലേശ്വരം ചിറപ്പുറം ആലിൻകീഴിലെ കരുണാകരൻ നായരെ കണ്ടെത്തി. പോലീസും ബന്ധുക്കളും നാട്ടുകാരും തിരഞ്ഞു വരുന്നതിനിടെ ഇന്നലെ രാത്രി എടപ്പാളിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കണ്ണൂരിൽ നിന്നും വിമാനം മാർഗ്ഗം കൊച്ചിയിലെത്തി വിനോദയാത്ര കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് കരുണാകരൻ നായരെ തീവണ്ടിയിൽ നിന്ന് കാണാതായത്.

No comments