Breaking News

കളിയാട്ട മഹോത്സവം സമാപിച്ചു

നീലേശ്വരം തോട്ടുംപുറം തേറടി പതിക്കാൽ ശ്രീചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം സമാപിച്ചു.
ദീപാരാധനയോടെ കളിയാട്ട ചടങ്ങുകൾ തുടങ്ങി. പിന്നീട് ധർമദൈവം, നാഗകന്നി എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തി. വിഷ്ണുമൂർത്തിയുടെ തോറ്റം പുറപ്പാടിന് ശേഷം പൊട്ടൻ ദൈവം, കരിഞ്ചാമുണ്ഡി അമ്മ തെയ്യക്കോലങ്ങളുടെ പുറപ്പാടുമുണ്ടായി.
സമാപന ദിവസം വിഷ്ണുമൂർത്തി, കാലിച്ചാൻദൈവം, ഗുളികൻ തെയ്യക്കോലങ്ങൾ അരങ്ങിലെത്തി. അന്നദാനവുമുണ്ടായി. 2 ദിവസങ്ങളിലായി നടന്ന കളിയാട്ടത്തിന്റെ ചടങ്ങുകൾ വിളക്കിലരിയോടെ സമാപിച്ചു.

No comments