Breaking News

സ്മൃതി ദിനം ആചരിച്ചു

വിദ്വാൻ പി കേളു നായരുടെ 95-ാമത് സ്മൃതി ദിനത്തിൽ വിദ്വാൻ പി കേളു നായർ സ്മാരക ട്രസ്റ്റ് വെള്ളിക്കോത്ത് അരയാൽ തറയിൽ പുഷ്പാർച്ചന നടത്തി. ട്രസ്റ്റ് ചെയർമാൻ കുഞ്ഞിക്കണ്ണൻ കക്കാണത്ത് അധ്യക്ഷത വഹിച്ചു. പി. മുരളീധരൻ മാസ്റ്റർ, കെ. കൃഷ്ണൻ മാസ്റ്റർ, എം.ബാലകൃഷ്ണൻ, അഡ്വ.ടി.വി. രാജേന്ദ്രൻ, എം. പൊക്ലൻ, ഡോ.സി. ബാലൻ, പി.പി. കുഞ്ഞികൃഷ്ണൻ നായർ, പി.വി. ജയരാജ്, കെ.പ്രസേനൻ, പി.മുരളീധരൻ, കെ.ആർ. ധന്യ, രാജീവൻ കണ്ണികുളങ്ങര തുടങ്ങിയവർ സംബന്ധിച്ചു. ട്രസ്റ്റ് സെക്രട്ടറി എസ്. ഗോവിന്ദ് രാജ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി പ്രതീഷ് ഓളിയക്കാൽ നന്ദിയും പറഞ്ഞു.

No comments