Breaking News

ഇന്ന് കളിയാട്ടം

കൂവാറ്റി ആനക്കല്ല് ശ്രീ വിഷ്ണുമൂർത്തി ചാമുണ്ഡേശ്വരി കാവിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. 
തന്ത്രി വെതിരമന ഗണപതി നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതിഹോമം, നവകം, അഭിഷേകം എന്നിവ നടത്തി. പ്രസാദവിതരണവുമുണ്ടായി. തലേന്നാൾ ആനക്കല്ല് അയ്യപ്പഭജനമന്ദിര പരിസരത്തു നിന്നു കലവറ നിറയ്ക്കൽ ഘോഷയാത്രയും ഗാനമേളയുമുണ്ടായി.ഇന്ന് വൈകിട്ട് 7 മണിക്ക് കളിയാട്ടം തുടങ്ങും. തുടർന്ന് തോറ്റം, വീരൻതെയ്യം പുറപ്പാട്, തൈനാട്ടുമൂർത്തി. നാളെ രാവിലെ 9.30 മുതൽ വിഷ്ണുമൂർത്തി, ചാമുണ്ഡേശ്വരി, ഗുളികൻ, കാട്ടുമെടന്ത തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 1.30 ന് അന്നദാനം.

No comments