Breaking News

വിഷുക്കിറ്റ് നൽകി

നീലേശ്വരം പള്ളിക്കര കിഴക്കേക്കര കടിഞ്ഞിക്കുഴി സാന്ത്വനം പുരുഷ സ്വയം സഹായ സംഘം വീടുകളിൽ വിഷുക്കിറ്റ് നൽകി.
കിടപ്പു രോഗികൾ, വയോജനങ്ങൾ, എൻഡോസൾഫാൻ ദുരിത ബാധിതർ തുടങ്ങി അമ്പതോളം പേർക്കാണ് കിറ്റുകൾ നൽകിയത്. സംഘം സെക്രട്ടറി കെ.വി.കെ. വിനോദ് ആദ്യ കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സംഘം ഭാരവാഹികളും അംഗങ്ങളും മറ്റു വീടുകളിലുമെത്തി വിഷു ക്കിറ്റുകൾ കൈമാറി.

No comments