മാല പൊട്ടിച്ചെടുത്തു
ബൈക്കിൽ എത്തിയ സംഘം നീലേശ്വരം ഉച്ചൂളിക്കുതിര് സ്വദേശിനിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുത്തു.
ഉച്ചൂളിക്കുതിരിലെ നാരായണിയുടെ കഴുത്തിൽ നിന്നാണ് മാല പൊട്ടിച്ചത്. മുക്കുപണ്ടമാണ് നഷ്ടപ്പെട്ടത്. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിൽ അടിച്ചു തളിക്കാൻ വരുന്നതിനിടെ ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് ഇവർ അതിക്രമത്തിനിരയായത്. റോഡിലൂടെ നടന്നു വരികയായിരുന്ന ഇവർ ക്ഷേത്രത്തിനടുത്ത് എത്താറായപ്പോൾ എതിരെ ബൈക്കിൽ വന്ന സംഘം മാല പറിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. നഷ്ടപ്പെട്ടത് മുക്കുപണ്ടമാണെന്നത് ആശ്വാസമായി. നീലേശ്വരം പോലീസ് സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് അന്വേഷണം തുടങ്ങി.
No comments